എസ്ബിഐയിൽ ജോലി വേണോ? നിരവധി ഒഴിവുകൾ, ശമ്പളം 40000..! അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 1; കൂടുതൽ വിവരങ്ങൾ അറിയാം.!

എസ്ബിഐയിൽ ജോലി വേണോ? നിരവധി ഒഴിവുകൾ, ശമ്പളം 40000..! അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 1; കൂടുതൽ വിവരങ്ങൾ അറിയാം.!

Spread the love

സ്വന്തം ലേഖകൻ

എസ് ബി ഐയിൽ ജോലി സാധ്യതകൾ തേടുന്ന ഉദ്യോഗാർത്ഥികളെ ഇതാ നിങ്ങൾക്കായി ഒരു വലിയ അവസരതുറന്നിരിക്കുന്നു. . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ബിസിനസ് കറസ്പോണ്ടന്റ് ഫെസിലിറ്റേറ്റർ, സപ്പോർട്ട് ഓഫീസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, നൽകിയിരിക്കുന്ന തസ്തികയിലേക്ക് 877 ഒഴിവുകൾ നികത്താനാണ് എസ് ബി ഐ ശ്രമിക്കുന്നത്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in-വഴി അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് തുടക്കത്തില്‍ ഹൈദരാബാദിലായിരിക്കും നിയമനം. ഓൺലൈൻ അപേക്ഷ മാർച്ച് 18, 2023 മുതൽ ആരംഭിച്ചു, ഓൺലൈൻ അപേക്ഷാ ഫോം നല്‍കുന്നതിനുള്ള അവസാന തീയതി 2023 ഏപ്രിൽ 1 ആണ്. എസ്ബിഐ റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 40000 രൂപ പ്രതിമാസ ശമ്പളം നൽകും. തസ്തികകളുടെ കരാർ കുറഞ്ഞത് 1 വർഷത്തേക്കോ പരമാവധി 3 വർഷത്തേക്കോ ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അന്തിമ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും. സപ്പോർട്ട് ഓഫീസർ പദവിയിലേക്ക് എസ്ബിഐയില്‍ നിന്നും വിരമിച്ചവരേയാണ് നിയമിക്കുന്നത്. പരമാവധി 65 ആയിരിക്കും പ്രായപരിധി. അപേക്ഷകർ എസ്ബിഐയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായതിനാൽ ഈ തസ്തികയ്ക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. എന്നിരുന്നാലും, സി എം പി ഒ സിയിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരും, സിയുടെ പ്രവർത്തനത്തെക്കുറിച്ച് മതിയായ അറിവുള്ളവരും, പ്രകടനത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡും സിസ്റ്റങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് സമഗ്രമായ അറിവുള്ളവരുമായ മുന്‍ ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

ബിസിനസ് കറസ്‌പോണ്ടന്റ് ഫെസിലിറ്റേറ്റർ പോസ്റ്റിലും അപേക്ഷകർ എസ്ബിഐ, ഇ-എബികൾ മറ്റ് പിഎസ്ബികളിൽ നിന്ന് വിരമിച്ച ഓഫീസർമാരായതിനാൽ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. എന്നിരുന്നാലും, വിരമിച്ച ഉദ്യോഗസ്ഥർക്ക് മതിയായ പ്രവൃത്തി പരിചയവും പ്രസക്തമായ മേഖലയിൽ മൊത്തത്തിലുള്ള പ്രൊഫഷണൽ കഴിവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അന്തിമ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫീസ് അടച്ച് സമർപ്പിച്ച അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.