പ്ലസ് വണ്‍ സീറ്റുകളിലെ കുറവ്; സീറ്റുകള്‍ പുനക്രമീകരിക്കും; പ്രശ്നം പഠിക്കാന്‍ സമിതിയെ നിയോഗിച്ചതായി വി ശിവന്‍കുട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സീറ്റ് കുറവില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി.
സീറ്റുകള്‍ പുനക്രമീകരിക്കും. സംസ്ഥാന തലത്തില്‍ നോക്കുമ്പോള്‍ സീറ്റുകള്‍ കുറവില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ ജില്ല, താലൂക്ക് തലത്തില്‍ നോക്കുമ്പോള്‍ സീറ്റ് കുറവുണ്ട്. ഇത് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകള്‍ പുനക്രമീകരിക്കും.
അപേക്ഷിച്ചാല്‍ സീറ്റ് നല്‍കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി.
കോവിഡ് കാലത്ത് നിലച്ച ഗ്രേസ് മാര്‍ക്ക് പരിഷ്കരിച്ച് ഇത്തവണ നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
Third Eye News Live
0