Spread the love

 

വൈക്കം :
വൈക്കം പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെയും സമത (എ കളക്റ്റീവ് ഫോർ ജൻഡർ

video
play-sharp-fill

ജസ്റ്റിസ്‌ ) യുടേയും നേതൃത്വത്തിൽ ‘ഇന്ത്യൻ സംഗീതത്തിലെ പെൺപാതകൾ ‘ എന്ന പുസ്തകത്തിൻ്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ നടന്ന ചർച്ച പ്രശസ്ത ഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡൻറ് കെ കെ ശശികുമാർ അധ്യക്ഷനായി. പുസ്തകത്തിൻ്റെ രചയിതാക്കളായ ഡോ.എൻ രേണുക, നദീം നൗഷാദ് ,വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ സി കുമാരൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ അംബരീഷ് ജി വാസു, ഇ കെ സോമൻ ,അജീഷ് ദാസൻ, മീരാ ബെൻ, കെ ആർ ബീന എന്നിവർ സംസാരിച്ചു. ബാലോത്സവം 2023 സമ്മാനാർഹരായ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം സമ്മാനിച്ചു.