Thursday, April 23, 2026

പിണറായി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാരെങ്കിലും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും ഭരണത്തുടര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന: പിണറായി വിരുദ്ധ വികാരമെന്ന് പോളിറ്റ്ബ്യൂറോ.

Spread the love

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാരെങ്കിലും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും ഭരണത്തുടര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ എംഎ ബേബി ഇതിനു മുന്‍പു തന്നെ കേരളത്തിലെ തോല്‍വി മണത്തുകഴിഞ്ഞിരുന്നു. കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ മനസിലാക്കിയിരിക്കുന്നു. ഭരണത്തില്‍ മൂന്നു വനിതാ മന്ത്രിമാരും വന്‍ പരാജയമായിരുന്നുവെന്നും ആരോഗ്യവകുപ്പ് അപ്പാടെ ഒരു ദുരന്തമായിരുന്നുവെന്നും എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സമിതി അവസാനം സമ്മതിച്ചുകഴിഞ്ഞു.

video
play-sharp-fill

മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്നു വരെ എംവി ഗോവിന്ദന്‍ പഠിച്ചു പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴയില്‍ പതിനായിരത്തിലേറെ വോട്ടിന് ജി സുധാകരന്‍ ജയിക്കുമെന്നും സിറ്റിംഗ് എംഎംഎ സലാം തോല്‍ക്കുമെന്നതുമാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ മാനക്കേട്. ജി സുധാകരന്‍ ജയിച്ചാല്‍ ഏറ്റവുമധികം ക്ഷീണമുണ്ടാവുക എംവി ഗോവിന്ദനും സജി ചെറിയാനുമായിരിക്കും. ജയിച്ചാല്‍ സുധാകരന്‍ സജി ചെറിയാനെ വെല്ലുവിളിക്കും. അമ്പലപ്പുഴയില്‍ മാത്രമല്ല ചേര്‍ത്തല, കായംകുളം, മാരാരിക്കുളം ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ സാധ്യതയേറെയുണ്ട്.

മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, എം.ബി.രാജേഷ് എന്നിവര്‍ ജയിക്കുമെന്ന് സിപിഎം ആദ്യം അവകാശപ്പെട്ടിരുന്നുവെങ്കിലും അന്തിമ റിപ്പോര്‍ട്ടില്‍ തോല്‍വിക്കുള്ള സാധ്യയാണ് പാര്‍ട്ടിക്കുള്ളത്. യുഡിഎഫ് ഉറപ്പായും 80 സീറ്റിനു മുകളിലെത്തുമെന്നാണു വിലയിരുത്തല്‍. ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 85 വരെ ഉയരുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് താഴുമെന്നും തളപ്പിറമ്പില്‍ എംവി ഗോവിന്ദന്റെ ഭാര്യ ശാമള രണ്ടായിരത്തില്‍ താഴെ വോട്ടിനേ ജയിക്കുവെന്നുമാണ് സിപിഎമ്മിന്റെ അവസാന വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലയില്‍ കോവളം നിലനിര്‍ത്തുമെന്നും വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, അരുവിക്കര സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും യുഡിഎഫ് പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് അഞ്ചു സീറ്റുകള്‍ വരെ ലഭിക്കാമെന്നും ഇത് ഭാവിയില്‍ സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നും സിപിഎം നേതൃത്വം കരുതുന്നു. പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഇക്കുറി സിപിഎമ്മിന് അപ്രതീക്ഷിത തോല്‍വികള്‍ സംഭവിക്കാം. കൊല്ലം ജില്ലയില്‍ കുണ്ടറ, കരുനാഗപ്പള്ളി എന്നിവ യുഡിഎഫ് നിലനിര്‍ത്തും. കൊല്ലം യുഡിഎഫ് പിടിച്ചെടുക്കും. ചവറയിലും കുന്നത്തൂരിലും ആര്‍എസ്പി ജയിക്കും. കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ മത്സരമാണെന്നും രണ്ടിടത്തും സിറ്റിംഗ് മന്ത്രിമാര്‍ തോല്‍ക്കുമെന്നുമാണ് സിപിഎമ്മിന്റെ അവസാന റൗണ്ട് വിലയിരുത്തല്‍.

യുഡിഎഫ് ഹരിപ്പാട് നിലനിര്‍ത്തുമെന്നു മാത്രമല്ല അരൂരിലും കുട്ടനാട്ടിലും ഉറച്ച പ്രതീക്ഷയിലുമാണ്. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശേരി എന്നിവ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫ് അവകാശം. എന്നാല്‍ പാലായില്‍ ബിജെപിയുടെ ഷോണ്‍ ജോര്‍ജ് മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ടു നേടിയാല്‍ നേട്ടം ജോസ് കെ മാണിക്കായിരിക്കും. ഷോണ്‍ അധികം പിടിക്കുന്ന വോട്ടുകള്‍ മാണി സി കാപ്പനു ക്ഷീണം ചെയ്യും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വീശിയടിച്ച യുഡിഎഫ് തരംഗം നിയമസഭാ പോരിലും ആവര്‍ത്തിച്ചെന്നാണു ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇടുക്കി മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പരാജയപ്പെടുമെന്ന് യുഡിഎഫ് കരുതുന്നു. എന്നാല്‍ തൊടുപുഴയില്‍ കാല്‍ ലക്ഷം വോട്ടുകള്‍ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചുകഴിഞ്ഞു.
പീരുമേട് യുഡിഎഫ് ഇത്തവണ വിജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഉടുമ്പന്‍ചോലയില്‍ ശക്തമായ മത്സരത്തില്‍ യുഡിഎഫിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ്.രാജേന്ദ്രന്‍ ദേവികുളത്ത് ഇടതുവോട്ടുകള്‍ പിടിച്ചാല്‍ യുഡിഎഫിനു ജയസാധ്യതയാണ്. പത്തനംതിട്ടയില്‍ കോന്നി ഒഴികെ എല്ലാ സീറ്റിലും യുഡിഎഫ് ഉറച്ച പ്രതീക്ഷയിലാണ്. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ് തോല്‍ക്കുമെന്ന് സിപിഎം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എറണാകുളം ജില്ലയില്‍ കളമശേരി ഒഴികെ 13 സീറ്റിലും യുഡിഎഫ് ഉറച്ച പ്രതീക്ഷ. വൈപ്പിനിലും കൊച്ചിയിലും തൃപ്പൂണിത്തുറയിലും കോതമംഗലത്തും നടന്നത് വാശിയേറിയ മത്സരമാണെന്നും അവിടെ വിജയിക്കാനേയേക്കുമെന്നുമാണ് സിപിഎം വിലയിരുത്തല്‍.

തൃശൂര്‍ ജില്ലയില്‍ മന്ത്രി ബിന്ദു ഉള്‍പ്പെടെ മൂന്നു പ്രമുഖര്‍ തോല്‍ക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതേ സമയം എല്‍ഡിഎഫ് തൃശൂര്‍ ജില്ലയില്‍ വലിയ സാധ്യത കല്‍പിക്കുന്നു. ചാലക്കുടി, തൃശൂര്‍, മണലൂര്‍ സീറ്റുകളില്‍ ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍ സീറ്റുകളും പിടിക്കാമെന്നു യുഡിഎഫ് കരുതുന്നു. പാലക്കാട് മണ്ണാര്‍ക്കാടും പാലക്കാടും ഉറപ്പായും നിലനിര്‍ത്തുമെന്ന് സിപിഎം സമ്മതിക്കുന്നു. തൃത്താലയില്‍ മന്ത്രി എം.ബി.രാജേഷ് തോല്‍ക്കുമെന്നാണ് സൂചന. ചിറ്റൂരില്‍ ഉറച്ച പ്രതീതിയില്ല. കോങ്ങാട്, പട്ടാമ്പി, നെന്മാറ, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ശക്തമായ മത്സരംമായിരുന്നു. .

മലമ്പുഴയില്‍ മാത്രമാണ് വിജയം ഉറപ്പുള്ളത്. മലപ്പുറം യുഡിഎഫ് തൂത്തുവാരുമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്കു സംശയമില്ല.
കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി, കൊയിലാണ്ടി, നാദാപുരം, കൊടുവള്ളി, കോഴിക്കോട് സൗത്ത്, വടകര എന്നിവിടങ്ങളില്‍ ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്.പേരാവൂര്‍, ഇരിക്കൂര്‍ യുഡിഎഫ് നിലനിര്‍ത്തുമെന്ന് സിപിഎം വിലയിരുത്തി. ഒപ്പം കണ്ണൂര്‍ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. അഴീക്കോടും കൂത്തുപറമ്പിലും ശക്തമായ മത്സരമായിരുന്നു.മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍.കേളു പരാജയപ്പെടും. കാസര്‍ഗോഡ് യുഡിഎഫ് മഞ്ചേശ്വരം നിലനിര്‍ത്തും. കാസര്‍കോട്ടും തൃക്കരിപ്പൂരിലും ഉറച്ച വിജയപ്രതീക്ഷയിലാണ് യുഡിഎഫ്. എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരിക്കുന്ന ഇക്കുറി.