
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ തകരാറിലായ കേബിൾ കാറിൽ പെട്ടുപോയ 286 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
രാത്രി എട്ടുമണിയോടെയാണ് അവസാനത്തെ ക്യാബിനിൽ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിച്ചത്. ഏകദേശം ആറുമണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടുനിന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേബിൾ കാറിൽ തകരാറ് സംഭവിച്ചത്.
46 ക്യാബിനുകളാണ് കേബിൾ കാറിൽ ഉണ്ടായിരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 8694 മുതൽ 12959 അടി ഉയരത്തിൽ വരെ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഗോണ്ടോള കേബിൾ കാർ സർവീസിലാണ് സാങ്കേതിക തകരാർ ഉണ്ടായത്.പൊലീസും കരസേനയും സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളും ഒന്നിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിച്ചത്.







