മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് സന്ദർശിക്കും; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: പൊതുപരിപാടികൾക്കും പാർട്ടിപ്പരിപാടികൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കാസർഗോട്ട്. പെരിയയിൽ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീട് അദ്ദേഹം സന്ദർശിക്കുമോ എന്നതിലേക്കാണു രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ. പ്രത്യേകിച്ചും സി.പി.എം. പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷയൊരുക്കി പൊലീസ്.
സിപിഎം ജില്ലാനേതൃത്വം കാസർഗോഡ് സിസിസിയുമായി ബന്ധപ്പെട്ടതായിട്ടാണ് വിവരം. മുഖ്യമന്ത്രി സന്ദർശിക്കണമെന്നും അദ്ദേഹത്തോട് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ കൊല്ലപ്പെട്ട ശരത്ലാലിനെ അധിക്ഷേപിച്ച് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ രംഗത്ത് വന്നു. ശരത്ലാൽ കോൺഗ്രസ് ക്രിമിനലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് ഉപയോഗിച്ചിരുന്നയാളാണ് ശരത്ലാൽ എന്നും കോൺഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്നും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎമ്മിന് പോലും പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് കല്യോട്ട് എന്നും ഇവിടെ ക്രോൺഗ്രസ് നടത്തുന്ന അനേകം ക്രിമിനൽ പ്രവർത്തനങ്ങളിൽ ശരത് ലാൽ പങ്കാളിയാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞിരാമൻ പറഞ്ഞത്. അതേസമയം കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതിനിടയിലാണ് മുൻ എംഎൽഎ യുടെ വിവാദ പ്രതികരണം.
നേരത്തേ കണ്ണൂരിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ഷുെഹെബിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് പല കോണിൽനിന്നും അഭിപ്രായം ഉയർന്നിരുന്നു. അതുണ്ടായില്ല. എന്നാൽ മണ്ണാർക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ വീട്ടിൽ പോകുകയും ചെയ്തു. ഷുെഹെബ് വധത്തിൽ സി.പി.എം. പ്രവർത്തകരും സഫീർ വധക്കേസിൽ സി.പി.ഐ. പ്രവർത്തകരുമാണു പ്രതികൾ.
ഷുെഹെബ് വധക്കേസിൽ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതും വിമർശനത്തിനിടയാക്കി. ആറു ദിവസത്തിനുശേഷം കൊലപാതകത്തെ അപലപിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്ത് കടമ തീർത്തു. ഷുെഹെബ് വധക്കേസിനെ അപലപിക്കണമെന്ന ആവശ്യത്തിനു നേരേ മുഖംതിരിച്ച ദിവസങ്ങളിൽത്തന്നെ, സാമൂഹിക മാധ്യമങ്ങളിൽ െവെറലായ കണ്ണിറുക്കൽ ഗാനരംഗത്തിനു പിന്തുണ പ്രഖ്യാപിച്ചതും വിമർശനം വിളിച്ചുവരുത്തി.
ഇരട്ടക്കൊലപാതകത്തിൽ സി.പി.എം. പ്രതിക്കൂട്ടിൽ നിൽക്കെ സി.പി.ഐയിൽനിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനെച്ചൊല്ലി ഇന്നലെ മുന്നണിക്കുള്ളിൽ വിവാദം ഉയർന്നിരുന്നു. ചന്ദ്രശേഖരന്റെ സന്ദർശനത്തെ ആദ്യം വിമർശിച്ച എൽ.ഡി.എഫ്. കൺവീനർ, എ. വിജയരാഘവൻ പിന്നീടു് അത് തിരുത്തി. സി.പി.ഐയിൽ ചർച്ച ചെയ്തിട്ടായിരുന്നു സന്ദർശനമെന്നായിരുന്നു തിരുത്ത്.
എൽ.ഡി.എഫ്. നേതാക്കൾ ഈയൊരു സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നതു നല്ല സന്ദേശം നൽകാനാണെന്നു കരുതുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ ആദ്യ പ്രതികരണം. എന്നാൽ, മന്ത്രിയുടെ സന്ദർശനത്തെ താൻ വിമർശിച്ചെന്ന നിലയിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണം വസ്തുതകൾക്കു നിരക്കുന്നതല്ലെന്ന് അദ്ദേഹം പിന്നീടു പ്രസ്താവനയിൽ പറഞ്ഞു.