Friday, April 24, 2026

എരമല്ലൂരില്‍ ഉയരപാതയുടെ ഗർഡർ തകർന്ന് വീണ് മരിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ സഹായധനം നൽകും: കരാർ കമ്പനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍: ഇതോടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Spread the love

ആലപ്പുഴ: എരമല്ലൂരില്‍ ഉയരപാതയുടെ ഗർഡർ തകർന്ന് വീണ് മരിച്ച്‌ പിക്ക് അപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.
25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കരാർ കമ്പനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

video
play-sharp-fill

സംസ്‌കാരചടങ്ങിനായി നാല്‍പ്പതിനായിരം രൂപ കരാർ കമ്പനി ബന്ധുക്കള്‍ക്ക് നല്‍കി. സർക്കാർ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു.
രാജേഷിന്റെ മകന്റെ ജോലിക്ക് വേണ്ടി കലക്ടർ ശുപാർശ ചെയ്യുമെന്ന് അറിയിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

25 ലക്ഷം രൂപയുടെ ചെക്ക് നാളെ രാജേഷിന്റെ കുടുംബത്തിന് കൈമാറുമെന്ന് കമ്പനി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം രണ്ട് ലക്ഷം രൂപയാണ് കമ്പനി ധനസഹായമായി വാഗ്ദാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത് സ്വീകരിക്കില്ലെന്ന് കുടുംബം അറിയിച്ചതോടെ ധനസഹായം പത്ത് ലക്ഷം നല്‍കാമെന്ന് കമ്പനി അറിയിച്ചെങ്കിലും രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായില്ല.

തുടർന്ന് നടത്തിയ ചർച്ചയില്‍ 25 ലക്ഷം നല്‍കാമെന്ന് അറിയിച്ചതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം പത്തനംതിട്ടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.