
തിരുവനന്തപുരം: എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റുകളില്‍ പേരു തിരുത്തുന്നതിനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിച്ചു.
നിലവില്‍ ഈടാക്കിയിരുന്ന 30 രൂപയില്‍ നിന്ന് 150 രൂപയായാണ് ഫീസ് ഉയർത്തിയത്. ഏകദേശം അഞ്ചുമടങ്ങ് വർദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർട്ടിഫിക്കറ്റ് അച്ചടി, അനുബന്ധ പ്രിന്റിംഗ് ചെലവുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ നിലവിലെ 30 രൂപ അപര്യാപ്തമാണെന്ന പരീക്ഷാ കമീഷണറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരുമാറ്റം വരുത്തിയ ശേഷം എസ്എസ്എല്‍സി ബുക്കില്‍ തിരുത്തല്‍ വരുത്തുന്നതിന് നേരത്തെ പ്രത്യേക ഫീസ് നിശ്ചയിച്ചിരുന്നില്ല. നിലവില്‍ മറ്റ് തിരുത്തലുകള്‍ക്ക് ഈടാക്കിയിരുന്ന അതേ ഫീസാണ് ഇതിനും സ്വീകരിച്ചിരുന്നത്. ഈ തുകയാണ് ഇപ്പോള്‍ പരിഷ്കരിച്ച് ഉത്തരവായിരിക്കുന്നത്.







