
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ വാഹനാപകടത്തിൽ രണ്ടു മരണം. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.40-ഓടെയായിരുന്നു അപകടം. പൂവാറാന്തോട്ടിൽ നിന്ന് താഴേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന കടയ്ക്ക് മുന്നിലാണ് അപകടം. അപകടം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പായി ബസ്സ് കടന്നുപോയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.







