Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെങ്ങന്നൂര്‍: എം.സി. റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപം വീടിന് മുകളിലേക്ക് പിക്ക് അപ് വാന്‍ മറിഞ്ഞു.

യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

തമിഴ് നാട്ടില്‍ നിന്നും പന്തളത്തേക്ക് പലചരക്ക് സാധനങ്ങള്‍ കയറ്റിവന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ നിന്നും താഴ്ചയിലുള്ള വീടിനു മുകളിലേക്ക് പിക്കപ്പ് വാന്‍ മറിയുകയായിരുന്നു.

വീടിന്റെ പാരപ്പറ്റിനും റോഡിനുമിടയില്‍ വാഹനമിടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു.