Spread the love

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ രോഗിയുടെ ഫോൺ മോഷണം പോയതായി പരാതി.

video
play-sharp-fill

പനി ബാധിച്ച് ആശുപത്രിയിൽ അ‌ഡ്മിറ്റായിരുന്ന പെൺകുട്ടിയുടെ ഫോണാണ് മോഷണം പോയത്. കോട്ടയം പള്ളം സ്വദേശി മനോജിന്റെ മകളുടെ ഫോണാണ് മോഷണം പോയത്. ആശുപത്രിയിലെ മൂന്നാം വാർഡിലാണ് സംഭവം.

പെൺകുട്ടിയുടെ കിടക്കയ്ക്ക് അ‌രികിൽ മൊബൈൽ ചാർജ് ചെയ്യാൻ പ്ലഗ് പോയിന്റ് ഇല്ലാത്തതിനാൽ രണ്ട് ബെഡിന് അ‌പ്പുറമുള്ള പ്ലഗ് പോയിന്റിലാണ് ഫോൺ ചാർജ് ചെയ്യുന്നതിനായി കുത്തി ഇട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിക്ക് ട്രിപ്പിട്ടിരിക്കുന്നതിനാൽ ഇടയ്ക്ക് എഴുന്നേറ്റ് പോയി ഫോൺ നോക്കാൻ സാധിച്ചില്ല. കുട്ടിയുടെ അ‌മ്മ മെഡിക്കൽ ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്ത് പോയിരിക്കുകയായിരുന്നു. ഇവർ തിരികെ വന്നതിന് ശേഷം ഫോൺ നോക്കിയ​പ്പോഴാണ് മോഷണം പോയ വിവരം അ‌റിയുന്നത്.

ഉടൻ തന്നെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് വിവരം പറഞ്ഞു. ഇവർ സിസിടിവി ദൃശ്യങ്ങൾ പരി​ശോധിച്ചപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളാണിത്.

പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് അ‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്.