Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. കോട്ടൂളിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെയാണ് കെട്ടിയിട്ട് കവർച്ച നടത്തിയത്. പമ്പിൽ നിന്ന് 50,000 രൂപയും മോഷ്ടാവ് കവർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 12 മണി വരെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്നത്.

ഇതിനുശേഷം പമ്പിലെ ജീവനക്കാരനായ റഫീക്ക് എന്നയാൾ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഇവിടേക്ക് എത്തിയ മോഷ്ടാവ് തൊഴിലാളിയെ ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.മെഡിക്കൽ കോളജ് പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത ദിവസം നോക്കിയാണ് കവർച്ച എന്നത് നിർണായകമാണ്. കവർച്ചക്കാരൻ ഹിന്ദി സംസാരിച്ചുവെങ്കിലും അത് തെറ്റിദ്ധരിപ്പിക്കാനാവാൻ സാധ്യത ഉണ്ടെന്നു പൊലിസ് ഇൻസ്‌പെക്ടർ പറഞ്ഞു.കവർച്ച വിവരം ആദ്യം അറിഞ്ഞ പെട്രോൾ പമ്പ് മാനേജരാണ് പൊലീസിൽ വിവരമറിയിച്ചത്. പമ്പിലെ മറ്റ് ജീവനക്കാരും കവർച്ചയെ തുടർന്ന് ആശങ്കയിലാണ്. പ്രതിയെ വേഗത്തിൽ പിടി കൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.