Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിരവധി മന്ത്രിമാരാണ് പിന്നില്‍പ്പോയത്.

video
play-sharp-fill

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വി.എന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍,എംബി രാജേഷ്, കളമശേരിയില്‍ പി.രാജീവ്, മാനന്തവാടിയില്‍ ഒ.ആര്‍.കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, പി പ്രസാദ് തുടങ്ങിയവരെല്ലാം പിന്നിലാണ്.

733 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി ആദ്യം പിന്നിലേക്ക് പോയത്. പിന്നീട് 1501 വോട്ടുകൾക്ക് മുന്നിലെത്തി. പാർട്ടി ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ 30 ബൂത്തുകള്‍ എണ്ണിയപ്പോഴാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ പിണറായി വിജയൻ്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുള്‍ റഷീദിനെക്കാള്‍ പിന്നിലായത്. ചരിത്രത്തില്‍ ആദ്യമായാണ് സി പി എം കോട്ടയായ ധർമ്മടത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥി പിന്നിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ രാജന്‍, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ മണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആദ്യ അരമണിക്കൂറിനിടെ, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്.