video
play-sharp-fill

പെരിന്തൽമണ്ണയിൽ തപാൽ ബാലറ്റ് കാണാതായ സംഭവം; പൊലീസ് കേസെടുത്തു; നടപടി ജില്ലാ കളക്ടർ എസ്പിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ; പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും

പെരിന്തൽമണ്ണയിൽ തപാൽ ബാലറ്റ് കാണാതായ സംഭവം; പൊലീസ് കേസെടുത്തു; നടപടി ജില്ലാ കളക്ടർ എസ്പിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ; പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും

Spread the love

സ്വന്തം ലേഖകൻ

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ജില്ലാ കളക്ടർ എസ്പിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും.

സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നൽകിയിരുന്നു. അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് റിപ്പോർട്ട്..

പെട്ടിയില്‍ നിന്നും കാണാതായ ബാലറ്റുകള്‍ പൊതിഞ്ഞ സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു.