
വീടിനകത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി ; ഒപ്പം താമസിച്ചിരുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയില്‍ വീടിനകത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 28 കാരിയായ അമൃതയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഒപ്പം താമസിക്കുന്ന അനീഷിനെ കുറിച്ച് വിവരമില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഭർത്താവുമായി വേർപിരിഞ്ഞ ശേഷം അയല്‍വാസിയായ അനീഷിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ലോറി ഡ്രൈവറായ അനീഷ് കഴിഞ്ഞ ദിവസം വീട്ടില്‍ വന്നിരുന്നു. ഇന്നലെ ഇയാള്‍ ജോലിക്ക് പോയതായും ബന്ധുക്കള്‍ പറഞ്ഞു. ഇയാളെ ഫോണില്‍ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും സ്വിച്ച്‌ഓഫ് ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമൃതയുടെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. രണ്ട് മക്കളുടെ അമ്മ കൂടിയാണ് അമൃത. മറ്റു നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.