Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സാവോപോളോ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും പതിവായി നടത്താറുള്ള പരിശോധനകളാണ് നടത്തുന്നതെന്നും എല്ലാവരും സമാധാനത്തോടെയും പോസിറ്റീവും ആയി ഇരിക്കണമെന്നും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

‘സുഹൃത്തുക്കളേ, എല്ലാവരും സമാധാനമായും പോസിറ്റീവായും ഇരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ശക്തനാണ്. പതിവു ചികിത്സ തുടര്‍ന്നു വരുന്നു. എനിക്കു നല്‍കിയ പരിചരണത്തിന് മുഴുവന്‍ മെഡിക്കല്‍,നഴ്‌സിംങ് ടീമിനും നന്ദി പറയുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹവും സന്ദേശവും എന്നെ ഊര്‍ജ്വ സ്വലനാക്കുന്നു. ലോകകപ്പിലെ ബ്രസീലിന്റെ പോരാട്ടം കാണുക’ – പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

82കാരനായ പെലെയെ അര്‍ബുദ ബാധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇതിഹാസ താരം കുറിപ്പ് പങ്കുവച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് 82 കാരനായ പെലെയെ സാവോപോളോയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.