Spread the love

കോട്ടയം: കേരളത്തിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ, പി.സി.ജോർജ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന് രാജ എന്ന ചിത്രം. രേവതി ഫിലിം സ് ഇന്റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ, നിർമ്മാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രം ഫെബ്രുവരി 27 – ന് തീയേറ്ററിലെത്തും.

video
play-sharp-fill

കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും, അഭ്യന്തര മന്ത്രി എന്ന നിലയിൽ, പി.സി.ജോർജ് ഇടപെടുന്നതും, അതെല്ലാം പരിഹരിക്കുന്നതും, പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡി.വൈ.എസ്.പി സൂര്യദേവയെ അവതരിപ്പിക്കുന്നത്, ചിത്രത്തിന്റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്.

ഒരു ഗ്രാമത്തിൽ കുറച്ച് ചീട്ടുകളിഭ്രാന്തന്മാർ ജീവിച്ചിരുന്നു. കുടുംബം അന്വേഷിക്കാതെ നടന്നത് കാരണം ഒരുവന്റെ രണ്ട് സ്ക്കൂൾ കുട്ടികൾ മിസ്സിംഗ് ആകുന്നു. ഈ കേസ് അന്വേഷിക്കാൻ, ക്രൈം ബ്രാഞ്ച് ഡി.എസ്.പി സൂര്യദേവ എത്തുന്നു. കേസ് അന്വേഷണത്തിൽ, കേരളം ഞെട്ടിയ പല സംഭവങ്ങളും കടന്നുവരുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുന്ന അഭ്യന്തര മന്ത്രി പി. സി.ജോർജിന്റെ ഇടപെടലാണ് ശ്രദ്ധേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറ്റൻ സംഘട്ടനരംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

രേവതി ഫിലിം ഇന്റർനാഷണലിനുവേണ്ടിഷൈജു പാറത്തടത്തിൽ, നിർമ്മാണം, സംവിധാനം, ഗാന രചന,സംഗീതം, കഥ, തിരക്കഥ എന്നിവ നിർവ്വഹിക്കുന്നു. കോ. പ്രൊഡ്യൂസർ – ബോബൻ കങ്ങഴ,ക്യാമറ – സബിൻ കെ. ലാൽ, എഡിറ്റർ-രഞ്ജിത്ത് ആർ, ബാക്ക്ഗ്രൗണ്ട് സ്ക്കോർ – സുരേഷ് നന്ദൻ, ആലാപനം – ഷൈജു പാറത്തടത്തിൽ,

ആർട്ട് – ഷിജുചെല്ലപ്പൻ, മേക്കപ്പ് – രാജു കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ – രാജ കമ്പം, മാനേജർ – സ്ഫടികം ടി.ജെ.ചങ്ങനാശ്ശേരി, കാസ്റ്റിംഗ് മാനേജർ – അജേഷ് ചങ്ങനാശ്ശേരി, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് കെ.രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ – ദാസ് ആചാരി, കോസ്റ്റ്യൂം ഡിസൈനിംഗ് -എവർഷൈൻ, അജീബ് തെങ്ങണ,പോസ്റ്റർ ഡിസൈൻ – ഷിബിൻ പി. മാർട്ടിൻ, ലൊക്കേഷൻ മാനേജർ – ജോസ് പാല, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – വേന്ദർ മൂവീസ്

പി.സി.ജോർജ്, ഷൈജു പാറത്തടത്തിൽ, ബോബൻ കങ്ങഴ, സോണിയ ആലപ്പുഴ, അഡ്വ.നോബിൾ മാത്യു,ബിന്ദുചുനക്കര, ആശ എറണാകുളം,അനു അനീഷ്,അജീഷ് അശോകൻ, രതീഷ് എം, ഗോവിന്ദൻ നമ്പൂതിരി, സജിത്ത് കലവൂർ, ജോസ് പാല,മനു ആനക്കുഴി, രാജ കമ്പം എന്നിവർ അഭിനയിക്കുന്നു. ഫെബ്രുവരി 27-ന് ചിത്രം തീയേറ്ററിലെത്തും.