
കൊച്ചി: പിസി ജോർജിനു മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു കോടതി. മുസ്ലിം വിദ്വേഷ പരാമർശത്തിൽ പി സി ജോർജിന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോർജ് മുതിർന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലർത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെ തടഞ്ഞുകൊണ്ട് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
അതേസമയം ഹർജിയിൽ പോലീസിനോട് വിശദീകരണം തേടി കോടതി. പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ഹർജി തള്ളിയതോടെ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമി അപേക്ഷ നൽകുകയായിരുന്നു.






