Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി.

video
play-sharp-fill

കോടതി ഉത്തരവുമായെത്തിയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പുറത്താക്കിയത്. രോഗിയായ വിട്ടുടമയെ സ്ട്രക്ചറില്‍ എടുത്ത് പുറത്തുകിടത്തിയായിരുന്നു ജപ്തി നടപടി.
പാറശാല സ്വദേശി ഫ്‌ലോറന്‍സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പത്ത് വര്‍ഷം മുന്‍പ് ചികില്‍സക്കുള്ള ആവശ്യാര്‍ഥം പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹന്‍ദാസില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട് എഴുതി നല്‍കാമെന്ന് പറഞ്ഞിരുന്നു. കരം തീര്‍ത്ത് തരാമെന്ന് പറഞ്ഞ് മോഹന്‍ദാസ് വീട്ടിലെത്തി വീടിന്റെ പ്രമാണം കൈപ്പറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ജയിംസ് മരണപ്പെട്ടു. ജയിംസ് മരണപ്പെട്ടതിന് പിന്നാലെ മോഹന്‍ദാസ് കോടതിയെ സമീപിച്ചു. 17 ലക്ഷം രൂപ കടം തീര്‍ത്ത് നല്‍കാമെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും കേസില്‍ നിന്ന് മോഹന്‍ദാസ് പിന്മാറാന്‍ തയാറായില്ല. കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യാന്‍ കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതോടെ, പാറശാല പോലിസിനെയും മോഹന്‍ദാസ് സമീപിച്ചു.

പോലിസ് വീട്ടിലെത്തിയതിനുപിന്നാലെ ഫ്ളോറന്‍സും മക്കളും തലയില്‍ കൂടി മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ശ്രമം നടത്തി. തുടര്‍ന്ന്, ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം വീട്ടുടമയെ സ്ട്രെക്ച്ചറോടുകൂടി പുറത്താക്കി വീട് ജപ്തി ചെയ്യുകയായിരുന്നു.