
മുംബൈ: 11 കോടിയിലധികം വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍.
മിസ്സിസ് കേരള ഗ്ലോബല്‍ 2025 ഫസ്റ്റ് റണ്ണർ അപ്പായ ഹർഷ സണ്ണിയാണ് അറസ്റ്റിലായത്. വയനാട് മാനന്തവാടി സ്വദേശിനിയാണ് യുവതി. ബാങ്കോക്കില്‍ നിന്ന് എയർ ഇന്ത്യ വിമാനത്തില്‍ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഹർഷ സണ്ണിയെ എയർ ഇന്റലിജന്സ് യൂണിറ്റാണ് പിടികൂടിയത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ട്രോളി ബാഗില്‍ നിന്നുമാണ് 12 പാക്കറ്റുകളില്‍ ഒളിപ്പിച്ച ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്ത്. അന്താരാഷ്‌ട്ര വിപണിയില്‍ ഇവയ്‌ക്ക് 11.82 കോടി രൂപയിലധികം വില വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ ഗുരുതര വകുപ്പുകള്‍ പ്രകരമാണ് ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫസ്റ്റ് റണ്ണർ അപ്പായതിന് പിന്നാലെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വയനാട് മാനന്തവാടി സ്വദേശിനിയാണെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെന്നും മാതാപിതാക്കള്‍ കൂലിപ്പണിക്കാരണെന്നും ഹർഷാ സണ്ണി പറയുന്നുണ്ട്.







