Spread the love

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആൺ സുഹൃത്ത് യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര വെണ്‍പകലിലാണ് സംഭവം.

video
play-sharp-fill

ഇരുപത്തെട്ടുകാരിയും വെണ്‍പകല്‍ സ്വദേശിനിയുമായ സൂര്യ ഗായത്രിക്കാണ് കൊടാങ്ങാവിള സ്വദേശി സച്ചുവിന്റെ ആക്രമത്തില്‍ സാരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇയാൾ സൂര്യയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സച്ചു വിവാഹിതനാണെങ്കിലും ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇതിനിടെയാണ് സൂര്യയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ അടുത്തിടെ സൂര്യഗായത്രി മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നു എന്ന് സച്ചുവിന് സംശയമായി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയില്‍ എത്തിച്ചതായാണ് വിവരം. പരിക്ക് സാരമുള്ളതാണ്. സൂര്യയെ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞ സച്ചുവിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.