video
play-sharp-fill

പതിനൊന്ന് വർഷം കൂടെ കഴിഞ്ഞ ഭർത്താവിനെയും പത്ത് വയസുകാരനായ മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി ; കേരളത്തിൽ മാതൃത്വത്തിന് യാതൊരു വിലയും ഇല്ലാതാകുന്നുവോ..?

പതിനൊന്ന് വർഷം കൂടെ കഴിഞ്ഞ ഭർത്താവിനെയും പത്ത് വയസുകാരനായ മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി ; കേരളത്തിൽ മാതൃത്വത്തിന് യാതൊരു വിലയും ഇല്ലാതാകുന്നുവോ..?

Spread the love

 

സ്വന്തം ലേഖകൻ

പ​യ്യ​ന്നൂ​ര്‍: പത്ത് വയസുകാരന്റെ കരച്ചിൽ പോലും വകവെയ്ക്കാതെ പ​തി​നൊ​ന്ന് വ​ര്‍​ഷം ഒ​പ്പം ക​ഴി​ഞ്ഞ ഭ​ര്‍​ത്താ​വി​നേയും ഉപേക്ഷിച്ചു ഫെയ്‌സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാമുകനൊപ്പം 32കാരി പോയി. പ​യ്യ​ന്നൂ​ര്‍ പൊലീ​സ് സ്റ്റേ​ഷ​നി​ൽ വച്ചാണ് മ​ക​ന്‍റെ ക​ര​ച്ചി​ല്‍​പോ​ലും വ​ക​വ​യ്ക്കാ​തെ യു​വ​തി ഫേസ്ബുക്ക് കാ​മു​ക​നോ​ടൊ​പ്പം പോയത്.

മൂന്ന് ദിവസം മുൻപാണ് യുവതിയെയും മകനെയും കാണാതായത്. ക​ണ്ടോ​ത്തെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍​നി​ന്ന് ആ​ല​ക്കാ​ട്ടെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യതായിരുന്നു യു​വ​തി​യും മകനും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും കാണാതായതിനെ തുടർന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​ട്ടോ​യി​ലാ​ണ് ഇ​വ​ര്‍ പോ​യ​തെ​ന്നു മ​ന​സി​ലാ​യി. ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യെങ്കിലും ഇവരെ കണ്ടെത്താൻ സാധിക്കാതായതോടെ ബ​ന്ധു​ക്ക​ള്‍ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ രണ്ടുപേരും കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ക്കുകയായിരുന്നു. തുടർന്ന് പൊലീസ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടുകയും യു​വ​തി​യെ​യും മ​ക​നെ​യും പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ യു​വാ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തുടർന്ന് പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച യു​വ​തി​യെ​യും കു​ട്ടി​യെ​യും പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ഫെയ്സ്ബു​ക്ക് പ്ര​ണ​യ​ക​ഥ പു​റംലോകം അറിയുന്നത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തുടർന്ന് സ്റ്റേഷനിൽ എത്തിയ എ​ത്തി​യ ഭ​ര്‍​ത്താ​വി​നെ തി​രി​ഞ്ഞു​നോ​ക്കാ​ന്‍ പോ​ലും ത​യാ​റാ​കാ​ത്ത യു​വ​തി മ​ക​നെ ഭ​ര്‍​ത്താ​വി​നൊ​പ്പം വി​ടു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം പോകുകയും ചെയ്തു.

Tags :