
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച പത്തു സീറ്റുകളിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് വ്യക്തമാക്കി. ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് ഉള്‍പ്പെടെ നാലു സീറ്റുകള്‍ തിരിച്ചുചോദിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനാണ് അദ്ദേഹം ശക്തമായ മറുപടി നല്‍കിയത്.
പത്തു സീറ്റുകളിലും സ്ഥാനാർഥികളെ ഏകദേശം നിശ്ചയിച്ചു കഴിഞ്ഞതായും ഒരു സീറ്റ് പോലും വിട്ടുകൊടുക്കില്ലെന്നും കൊച്ചിയില്‍ അദ്ദേഹം പറഞ്ഞു.
തോറ്റ സീറ്റുകള്‍ വിട്ടുനല്‍കണമെന്ന വാദത്തെ പരിഹസിച്ച പി.സി. തോമസ്, ആ യുക്തി പ്രകാരം കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന് ചോദിച്ചു. നൂറിലധികം സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് പരാജയപ്പെട്ട ഇടങ്ങള്‍ മറ്റുള്ളവർക്ക് നല്കാൻ തയ്യാറാകുമോ എന്നും അദ്ദേഹം ആരാഞ്ഞു. പത്തു സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ വിജയിച്ച തങ്ങളോട് സീറ്റ് വിട്ടുകൊടുക്കാൻ പറയുന്നത് ധിക്കാരപരമാണെന്നും അത്തരമൊരു ആവശ്യം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണി മര്യാദകള്‍ പാലിക്കണമെന്നും തങ്ങള്‍ മത്സരിച്ച പത്തു സീറ്റുകളും തിരികെ ലഭിക്കണമെന്ന കാര്യത്തില്‍ നിർബന്ധബുദ്ധിയുണ്ടെന്നും പി.സി. തോമസ് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫും മോൻസ് ജോസഫും മാത്രമാണ് വിജയിച്ചതെങ്കിലും മറ്റ് എട്ടു മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് പാർട്ടി തീരുമാനം.
പത്തു സീറ്റെന്ന നിലപാടില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറഞ്ഞു.
അതേസമയം ഏറുമാനൂർ , ചങ്ങനാശേരി സീറ്റുകൾ ഏറ്റെടുക്കണമെന്ന വാദമാണ് കോൺഗ്രസിൽ ഉയരുന്നത്. ഏറ്റുമാനൂർ സീറ്റിൽ ഡിസി സി പ്രസിഡന്റ് നാട്ടകം സുരേഷോ ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫോ ആയിരിക്കും സ്ഥാനാർത്ഥി . ക്രിസ്ത്യൻ സ്ഥാനാർത്ഥിക്കാണ് ഇവിടെ മുൻഗണന. അങ്ങനെയായാൽ ഫിലിപ്പ് ജോസഫ് തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ഇക്കാര്യത്തിൽ കോൺഗ്രസിൽ എതിരഭിപ്രായമില്ലെന്നാണ് സൂചന







