Spread the love

കോട്ടയം: കോട്ടയം ശാസ്ത്രിറോഡിൽ നിയന്ത്രണം വിട്ട ഓട്ടോ കാറിൽ കൂട്ടിയിടിച്ച് അപകടം . ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നഗരസഭ ഭാഗത്തുനിന്ന് താഴോട്ട് വരികയായിരുന്നു ഓട്ടോയും കാറും.

video
play-sharp-fill

നിയന്ത്രണം വിട്ട ഓട്ടോ, മുന്നിലുണ്ടായിരുന്ന കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കു തല ചുറ്റിയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ല. കാറിന്റെ പുറക്‌ വശത്തെ ചില്ല് തകർന്നിട്ട് ഉണ്ട്. അസ്വസ്ഥത അനുഭവപ്പെട്ട  ഓട്ടോ ഡ്രൈവറായ വയോധികനെ  ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group