
കോട്ടയം: കെ.പി.എം.എസ് (കേരള പുലയർ മഹാ സഭ) ന്റെ 55-ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ യൂണിയൻ സമ്മേളനങ്ങൾ 2026 ഫെഫ്രുവരി 1 മുതൽ 22 വരെ നടക്കുമെന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കൊടിമര, പതാക, ദീപശിഖ ജാഥകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, പ്രകടനം തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് യൂണിയൻ സമ്മേളനങ്ങൾ ചേരുന്നത്.
ഫെഫ്രുവരി 18ന് ഏറ്റുമാനൂർ, ചങ്ങനാശേരി യൂണിയൻ സമ്മേളനങ്ങൾ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഫെഫ്രുവരി 1ന് കോട്ടയം യൂണിയൻ സംസ്ഥാന ട്രഷററ അഡ്വ.എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്യും ,8 ന് തലയോലപ്പറമ്പ് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ഇ.ജി. സജീവ് , 15 ന് എരുമേലി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ഇ.കെ. തങ്കപ്പൻ , കറുകച്ചാൽ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം സന്തോഷ്കുമാർ പായിപ്പാട്, പുതുപ്പള്ളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം അജിത്ത് കല്ലറ എന്നിവർ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

19 ന് വൈക്കം യൂണിയൻ സംസ്ഥാന അസി: സെക്രട്ടറി അഖിൽ. കെ.ദാമോദരൻ, 20 ന് കടുത്തുരുത്തി സംസ്ഥാന സെക്രട്ടറിയേറ്റംഗം മനോജ് കൊട്ടാരം,21 ന് മീനിച്ചിൽ യൂണിയൻ ഉദ്ഘാടനം സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ് കുമാർ , 22 ന് കാഞ്ഞിരപ്പള്ളി യൂണിയൻ സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ്കുമാർ ,പുഞ്ഞാർ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ലതിക സജീവ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 232 ശാഖായോഗങ്ങളുടെ വാർഷിക സമ്മേളനങ്ങൾ ജനുവരി 25 ന് പൂർത്തിയായി.
2026 മാർച്ച് 15,16,17 തിയതികളിൽ എറണാകുളത്താണ് 55- ആം സംസ്ഥാന സമ്മേളനം. 15ന് വൈകിട്ട് 4 മണിക്ക് മറൈൻ ഡ്രൈവിൽ അര ലക്ഷം പ്രവർത്തകർ പങ്കെടുക്കന്ന മഹാ സമ്മേളനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ് കുമാർ ,
സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഇ.കെ. തങ്കപ്പൻ ,
ലതിക സജീവ്,
സന്തോഷ്കുമാർ പായിപ്പാട്,
എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.







