Spread the love

ബംഗളൂരു : ഫാക്ടറിയുടെ ബേസ്‌മെന്റില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് പൊലീസ്. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്തിന്റെ (32) മൃതദേഹമാണ് അഴുകിയനിലയില്‍ കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റില്‍ കണ്ടെത്തിയത്.

video
play-sharp-fill

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ വിഷ്ണു ഏതാനും മാസം മുമ്ബാണ് ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. പെട്ടികള്‍ക്കിടയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മുറിവുകളോ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങളോ ഇല്ലായിരുന്നെന്ന് പോസ്റ്റ്‌മോർട്ടത്തില്‍ വ്യക്തമായെന്ന് കൊനനകുണ്ഡെ പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവിന്റെ മാതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാൻ തയാറാകാത്തതിനാല്‍ ബംഗളൂരുവില്‍ സംസ്കരിച്ചു.