video
play-sharp-fill

പത്തനംതിട്ടയിൽ വാഹനത്തിൽ നിന്നെറിഞ്ഞ മാലിന്യം ശരീരത്തിൽ വീണു; ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതി വീണ് പരിക്കേറ്റു; മാലിന്യവുമായി പോയ പിക്കപ്പ്വാൻ  നാട്ടുകാർ തടഞ്ഞ് പൊലീസിലേൽപ്പിച്ചു

പത്തനംതിട്ടയിൽ വാഹനത്തിൽ നിന്നെറിഞ്ഞ മാലിന്യം ശരീരത്തിൽ വീണു; ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതി വീണ് പരിക്കേറ്റു; മാലിന്യവുമായി പോയ പിക്കപ്പ്വാൻ നാട്ടുകാർ തടഞ്ഞ് പൊലീസിലേൽപ്പിച്ചു

Spread the love

പത്തനംതിട്ട: വാഹനത്തിൽ നിന്ന് എറിഞ്ഞ മാലിന്യം ശരീരത്തു വീണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതി വീണ് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളികൾ വാഹനത്തിൽ നിന്നും എറിഞ്ഞ് കളഞ്ഞ മാലിന്യമാണ് സ്കൂട്ടർ യാത്രക്കാരിയായ റിന്റു ബെന്നിയുടെ ശരീരത്തിൽ വീണത് . തുടർന്ന് മാലിന്യവുമായി വന്ന പിക്കപ്പ് വാഹനം തടഞ്ഞ് നാട്ടുകാർ പൊലീസിലേൽപ്പിച്ചു.

പ്രക്കാനം തൊട്ടുപുറത്ത് ശനിയാഴ്ച്ചയാണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാനിൽ നിന്നും മാലിന്യം പുറത്തേക്ക് എറിഞ്ഞത്. അപ്രതീക്ഷിതമായി നെഞ്ചത്ത് ഏറ് കൊണ്ട താൻ പെട്ടെന്ന് സ്കൂട്ടർ നിർത്തിയെങ്കിലും റോഡിലേക്ക് വീണു പോയെന്ന് പ്രദേശ വാസിയായ റിന്‍റു ബെന്നി പറഞ്ഞു.

യുവതിയുടെ ദേഹത്ത് തട്ടി റോഡിൽ വീണ മാലിന്യ സഞ്ചി ഉടൻ തന്നെ തൊഴിലാളികൾ സമീപത്തെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞ് കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ വാഹനം തടഞ്ഞ് ഇലവുംതിട്ട പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തൊട്ടുപുറം പ്രദേശത്ത് കക്കൂസ് മാലിന്യം അടക്കം കൊണ്ട് തള്ളുന്നത് നിത്യ സംഭവമാണെന്നും സി സി ടി വി നിരീക്ഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.