Spread the love

പത്തനംതിട്ട: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

video
play-sharp-fill

ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തില്‍ ദിപിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരാളും പ്രായപൂർത്തി ആയതിനു ശേഷം രണ്ടുപേരും തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ചിറ്റാർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മിഥുനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയതും. ഈ കേസ് അന്വേഷിക്കവെയാണ് മര്റു രണ്ടുപേരും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് മിഥുൻ സ്ഥിരമായി പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് പരാതി. 2024 ഏപ്രില്‍ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളില്‍ രാത്രി 12 മണിക്ക് ശേഷം ഫോണില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച്‌ ഇയാള്‍ നിരന്തരം ലൈംഗിക പീഡനം ന‌ടത്തുകയായിരുന്നു.