Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ ജില്ലാ പൊലീസ് മേധാവിയും പൊലീസ് അസോസിയേഷനും തമ്മിലുള്ള പോര് രൂക്ഷം.

video
play-sharp-fill

പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പോക്സോ കേസ് അട്ടിമറി , കോയിപ്രം കസ്റ്റഡി മർദ്ദന കേസ് എന്നിവയിലെ പാളിച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോർന്നതാണ് കാരണം.

അഡീഷണല്‍ എസ്‌പി ഓഫീസില്‍ ജോലി ചെയ്തിരുന്ന പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ളവരെയാണ് എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. കസ്റ്റഡി മർദ്ദന കേസിലെ ഫയലുമായി മന്ത്രി വി.എൻ വാസവനെ അഡീഷണല്‍ എസ്‌പി കണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം നടപടിക്ക് കാരണമായെന്നാണ് സൂചന. സിപിഎമ്മില്‍ പത്തനംതിട്ട ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് വി.എൻ വാസവൻ.