video
play-sharp-fill

പട്ടാപകല്‍ വീടിന് നേരെ സ്ഥിരമായി കല്ലേറ്;  സ്‌കൂള്‍ ബാഗിന് തനിയെ തീപിടിക്കും; കത്തിയ പുസ്തകങ്ങള്‍ക്കും ബാഗിനും കിടക്കയ്ക്കും  മണ്ണെണ്ണയുടേയും പെട്രോളിന്റെയും മണം; പൂജാ കേന്ദ്രത്തെ ഭയന്ന് പത്തനംതിട്ടയിലെ ഒരു കുടുംബം….

പട്ടാപകല്‍ വീടിന് നേരെ സ്ഥിരമായി കല്ലേറ്; സ്‌കൂള്‍ ബാഗിന് തനിയെ തീപിടിക്കും; കത്തിയ പുസ്തകങ്ങള്‍ക്കും ബാഗിനും കിടക്കയ്ക്കും മണ്ണെണ്ണയുടേയും പെട്രോളിന്റെയും മണം; പൂജാ കേന്ദ്രത്തെ ഭയന്ന് പത്തനംതിട്ടയിലെ ഒരു കുടുംബം….

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പൂജാ കേന്ദ്രത്തെ ഭയന്ന് ജീവിക്കുകയാണ് പത്തനംതിട്ടയിലെ ഒരു കുടുംബം.

പരാതി നിരന്തരം നല്‍കിയിട്ടും രക്ഷയില്ലാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ മുഖ്യമന്ത്രിയക്ക് പരാതി നല്‍കിയിരിക്കുകയാണ് അടൂര്‍ സ്വദേശിയായ ബാബു. വീടിന് നേരെ സ്ഥിരമായി കല്ലേറുണ്ടാകുന്നതായാണ് പരാതിയില്‍ പറയുന്നത്. ബാബുവിന്റെ മകന്റെ സ്‌കൂള്‍ ബാഗിന് തീവെച്ചെന്നും കുടുംബം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജാ കേന്ദ്രത്തില്‍ നിന്നും സ്ഥിരമായി കല്ലേറുണ്ടാകുന്നതുകൊണ്ട് വീടിന്റെ ഓടുകള്‍ പലപ്പോഴും മാറ്റേണ്ടി വരാറുണ്ടെന്ന് ബാബു പറയുന്നു. പകല്‍ സമയത്താണ് കല്ലേറുണ്ടാകുന്നത്. കല്ലേറില്‍ ഞെട്ടിയിരുന്ന സമയത്താണ് വീടിനകത്തിരുന്ന ബാബുവിന്റെ മകന്‍ ആന്‍സന്റെ സ്‌കൂള്‍ ബാഗിന് തീപിടിക്കുന്നത്.

മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി കൈമാറിയിട്ടുണ്ടെന്നാണ് ബാബു അറിയിച്ചത്. കത്തിയ പുസ്തകങ്ങള്‍ക്കും ബാഗിനും കിടക്കയ്ക്കും മണ്ണെണ്ണയുടേയും പെട്രോളിന്റേയുമെല്ലാം മണമുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. പൂജാ കേന്ദ്രത്തെ ഭയന്നാണ് ജീവിക്കുന്നതെന്നും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.