video
play-sharp-fill

മനുഷ്യ മനസാക്ഷിയെ നടുക്കിയ  നരബലിക്ക് പിന്നാലെ  ഇലന്തൂരിലേക്ക് എത്തുന്നത് ആയിരങ്ങള്‍; ഇലന്തൂരിലേക്ക് ദിനംതോറും സന്ദര്‍ശക  പ്രവാഹം ; സംഘത്തിലുള്ളത്  കൈക്കുഞ്ഞുമായി എത്തുന്ന  അമ്മമാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ;   മടങ്ങുന്നതാകട്ടെ സെല്‍ഫിയും ഫോട്ടോയുമെടുത്ത്;അറുപതോളം  കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി നരബലി നടന്ന  ഇലന്തൂരിലെ വീട്ടിലെത്തി   മുണ്ടക്കയം സ്വദേശിയും

Spread the love

പത്തനംത്തിട്ട: സംസ്ഥാനത്തെ നടുക്കിയ നരബലി സംഭവം നട‌ന്ന ഇലന്തൂരിലേക്ക് ദിനംതോറും സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കൈക്കുഞ്ഞുമായി അമ്മമാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഇലന്തൂരിലേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ നാലു ദിവസമായി നല്ല തിരക്കാണ് ജില്ലയുടെ ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. പല നാടുകളില്‍ നിന്ന് പല തരക്കാരായ പല പ്രായക്കാരായ ആളുകളാണ് ഇലന്തൂരിലെ ഇരട്ടക്കൊല നടന്ന വീട് കാണാന്‍ ഒരു വിനോദ യാത്ര പോലെ എത്തുന്നത്.

വരുന്നവരെല്ലാം അപൂര്‍വ കൊലപാതകം നടന്ന വീടിന്റെ ചിത്രമൊക്കെ പകര്‍ത്തി സെല്‍ഫിയുമെടുത്താണ് മടങ്ങുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാര്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ വരെയാണ് ആള്‍ക്കൂട്ടത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നിയന്ത്രണം മറികടക്കാന്‍ അയല്‍ വീടിന്‍റെ മതിലുവരെ ചാടിക്കടക്കും ചിലരുമുണ്ട് കൂട്ടത്തില്‍. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച്‌ അറിയുന്നതും കേള്‍ക്കുന്നതും.

അതുകൊണ്ടാണ് 60 ഓളം കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി ഇലന്തൂരില്‍ എത്തിയതെന്നാണ് മുണ്ടക്കയം സ്വദേശി പ്രതികരിച്ചത്. കേരളം മുഴുവന്‍ ഞെട്ടിയ ലോകം മുഴുവന്‍ അറിഞ്ഞ ഒരു സംഭവം നടന്ന സ്ഥലം കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഒരു കോട്ടയം സ്വദേശിയും പറയുന്നു.

കുപ്രസിദ്ധമായ ഒരു കൊലപാതകത്തിന്‍റെ പേരില്‍ മാത്രം അറിയപ്പെടേണ്ട സ്ഥലമേ അല്ല ഇലന്തൂര്‍. മഹാത്മാ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ ഇടം നേടിയ ഗ്രാമമാണ് ഇത്. ഒപ്പം മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ജന്മനാടും ഇതേ ഇലന്തൂരാണ്.