
പത്തനംതിട്ടയിലെ ബജാജ് ഷോറൂമിൽ നിന്നും ബൈക്കുകൾ മറിച്ചു വില്പന നടത്തി; ജീവനക്കാരനായ എറണാകുളം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: വാഹന ഷോറൂമിൽ നിന്നും എക്സ്ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം നെല്ലാട് സ്വദേശി ജോവി ജോർജ് (30 ) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്. ഏഴംകുളം സ്വദേശി ദീപുവിന്റെ ബൈക്ക് മറിച്ചുവിറ്റെന്ന പരാതി പ്രകാരമെടുത്ത കേസിൽ അന്വേഷണത്തെതുടർന്ന് പ്രത്യേകസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ എസ്ഐ ജ്യോതി സുധാകർ, എസ്സിപിഓ രാജീവ് കൃഷ്ണൻ, സി പിഓമാരായ വിമൽ, സന്തോഷ്, ഷെഫീക്ക് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വേറെ എട്ടോളം ബൈക്കുകൾ ഇയാൾ ഷോറൂമിൽ നിന്നും ഇത്തരത്തിൽ മറിച്ചു വിറ്റിട്ടുള്ളതായി പരാതി ലഭിച്ചതായി പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.