മികച്ച ആദ്യദിന കളക്ഷൻ നേടി പാപ്പൻ

മികച്ച ആദ്യദിന കളക്ഷൻ നേടി പാപ്പൻ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. നൈല ഉഷ, ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നീത പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാത്യു പാപ്പൻ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കനുസരിച്ച് ചിത്രം ആദ്യ ദിവസം 2.60 കോടി രൂപ നേടി. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ്. ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന് ശേഷം റേഡിയോ ജോക്കിയായി അറിയപ്പെടുന്ന ആർജെ ഷാൻ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ.