Spread the love

കോട്ടയം: ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കലിന് വിട നൽകാൻ ഒരുങ്ങി നാട് .

video
play-sharp-fill

സംസ്‌കാരം ഇന്ന് 2ന് കുര്‍ബാനയോടെ കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍.

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം, തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, തന്നാലും നാഥാ ആത്മാവിനെ തുടങ്ങി മലയാളിമനസിനെ തൊട്ടുണര്‍ത്തിയ 700ല്‍പരം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായിരുന്നു ഫാ. മൈക്കിള്‍ പനച്ചിക്കല്‍.

വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു.

സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്ക് വഹിച്ചു.

പാലാ അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:സിസ്റ്റര്‍ ജിസെല്ല (ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിന്‍സ് മുംബൈ), സിസ്റ്റര്‍ ഫ്രാന്‍സിന (ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിന്‍സ് കോഴിക്കോട്),

സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, സിസ്റ്റര്‍ കുഞ്ഞമ്മ (ആന്‍സിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി, പരേതരായ ജോസഫ്, സെബാസ്റ്റ്യന്‍.