കോട്ടയം ജില്ലാ പൊലീസിലും വൻ അഴിച്ചു പണി: ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ ഇടുക്കി അഡീഷണൽ എസ്.പി; ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി സേവ്യർ സെബാസ്റ്റ്യനും അഡീഷണൽ എസ്.പിയാകും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ നിലവിൽ ജോലി ചെയ്യുന്ന രണ്ടു ഡിവൈഎസ്പിമാരെ അഡീഷണൽ എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിനെയും, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സേവ്യർ സെബാസ്റ്റ്യനെയുമാണ് അഡീഷണൽ എസ്.പിമാരായി നിയമിച്ചത്.

ജില്ലയിലെ മൂന്നു സിഐമാർ ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നേടിയിട്ടുണ്ട്. ഈരാറ്റുപേട്ട, മണിമല, കടുത്തുരുത്തി സിഐമാർക്കാണ് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

വിജിലൻസിലെയും ക്രൈംബ്രാഞ്ചിലെയും അടക്കം ഏഴു ഡിവൈഎസ്പിമാർക്കു സ്ഥലം മാറ്റവും ഉണ്ടായിട്ടുണ്ട്. ഇത് അടക്കം ജില്ലാ പൊലീസിൽ സമൂലമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ ഇങ്ങനെ- ബ്രായ്ക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം

അഡീഷണൽ എസ്.പിയാകുന്ന ഡിവൈഎസ്പിമാർ

1. എസ്.സുരേഷ്‌കുമാർ (ചങ്ങനാശേരി) – ഇടുക്കി അഡീഷണൽ എസ്.പി
2. സേവ്യർ സെബാസ്റ്റ്യൻ (ക്രൈംബ്രാഞ്ച് കോട്ടയം) അഡീഷണൽ എസ്.പി കാസർകോട്

സ്ഥാനക്കയറ്റം ലഭിക്കുന്ന സിഐമാർ

1. വി.ജെ ജോഫി (പ്രൊമോഷൻ) – ചങ്ങനാശേരി

2. കെ.ബൈജുകുമാർ (ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഈരാറ്റുപേട്ട) – ഡിവൈ.എസ്.പി പാലാ

3. പി.കെ ശിവൻകുട്ടി (ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കടുത്തുരുത്തി) – ഡിവൈഎസ്പി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് കൊച്ചി

4. ഷാജി ജോസ് (ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ മണിമല) – , ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഡിവൈ.എസ്പി

സ്ഥലം മാറ്റം ലഭിച്ച ഡിവൈ.എസ്പിമാർ

1. അനീഷ് വി.കോര – (ഡിവൈ.എസ്.പി ചെങ്ങന്നൂർ) – ഡിവൈഎസ്.പി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് കോട്ടയം

2. എം.അനിൽകുമാർ (ഡിവൈ.എസ്.പി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കൊല്ലം) – ഡിവൈ.എസ്.പി, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കോട്ടയം

3. ഷാജിമോൻ ജോസഫ് – (ഡിവൈ.എസ്.പി പാലാ) – ക്രൈംബ്രാഞ്ച് കോട്ടയം

4. കെ.അനിൽകുമാർ – (മൂവാറ്റുപുഴ ഡിവൈ.എസ്.പി ), കോട്ടയം ക്രൈംബ്രാഞ്ച്

5. രവീന്ദ്രൻ വി.ജി – (ഡിവൈ.എസ്.പി ജില്ലാ ക്രൈംബ്രാഞ്ച് , എറണാകുളം റൂറൽ)- വിജിലൻസ് കോട്ടയം യൂണിറ്റ്

6. അലക്‌സ് ബേബി – (ഡിവൈഎസ്പി കോട്ടയം വിജിലൻസ് യൂണിറ്റ്) – ഡിവൈ.എസ്.പി കായംകുളം

7. കെ.സുബാഷ് – (ഡിവൈ.എസ്.പി, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കോട്ടയം) – ചേർത്തല ഡിവൈ.എസ്പി .