Spread the love

കോട്ടയം: ആരോഗ്യവും ആയുസും കാക്കുന്ന നിരവധി ചെടികള്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാവാറുണ്ട്.

video
play-sharp-fill

വലിയ അസുഖങ്ങള്‍ക്ക് പോലും വീട്ടുമുറ്റത്തെ ചെടിയുടെ ഇലയിലും തണ്ടിലും വേരിലുമൊക്കെ ഔഷധ ഗുണങ്ങള്‍ തിരയുന്ന പ്രാകൃത രീതിക്കാരാണ് ആയുർവേദത്തില്‍ വിശ്വസിക്കുന്നവരെന്ന് മുൻവിധികളോടെ കാണുന്നവര്‍ നിരവധിയാണ്.

വലിയ രോഗത്തിന് ഇനിയും കണ്ടെത്താത്ത അത്ഭുത മരുന്ന് കാത്തിരിക്കുന്നവരാണ് കൂടുതലും എന്നാല്‍ ഇതിനെല്ലാം ഉത്തരം പ്രകൃതിയില്‍ തന്നെ ഉണ്ടെന്ന് പാലക്കാട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബു പട്ടാമ്ബി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുര്‍വേദത്തില്‍ അത്തരത്തില്‍ വലിയൊരു സ്ഥാനമുള്ള ഒരു കുഞ്ഞന്‍ ചെടിയുണ്ട്, പനിക്കൂര്‍ക്ക. കഞ്ഞിക്കൂർക്ക എന്നും ചില പ്രദേശങ്ങളില്‍ അറിയപ്പെടും. പച്ച നിറത്തിലുള്ള ഇലകളും തണ്ടുമായി, ചെറു സുഗന്ധത്തോടെ നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് ഒരു കോണില്‍ പടര്‍ന്നു കിടപ്പുണ്ടാകും. ആയുർവേദത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, തിക്ത, ക്ഷാര, ലവണ രസങ്ങളും, രൂക്ഷ തീക്ഷ്ണ ഗുണങ്ങളും ഉഷ്ണ വീര്യവും കടു വിപാകവുമുള്ള കൊച്ചു സസ്യം.

പനിക്കൂര്‍ക്ക കുട്ടികള്‍ക്ക്

പനിക്കൂർക്കയുടെ ഇലയ്ക്കും തണ്ടിനുമാണ് ഔഷധഗുണമുള്ളത്. കാർവക്രോള്‍ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂര്‍ക്കയിലെ പ്രധാന രാസസംയുക്തം. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരുമ്ബോള്‍ ഏറ്റവും ഫല പ്രദമായി പ്രയോഗിക്കാവുന്ന ഔഷധമാണ് പനിക്കൂർക്ക. പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവ ഉള്ളപ്പോള്‍ ഇതിൻ്റെ വാട്ടിയ നീര് തേൻ ചേർത്തോ, കല്‍ക്കണ്ടം ചേർത്തോ നല്‍കുന്നത് ഫലപ്രദമാണെന്ന് അദ്ദേഹം പറയുന്നു. ശ്വാസകോശ അണുബാധ തടയാനും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ക്കും ഇവ പതിവായി നല്‍കാറുണ്ട്. കുട്ടികളിലെ വയറു വേദനക്കും ദഹന പ്രശ്നങ്ങള്‍ക്കും ഉള്ള ഒരു വീട്ടിലെ പൊടിക്കൈ കൂടിയാണിത്.

അത്ര നിസാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം
ജലദോഷത്തിലും സൈന സൈറ്റിസ് ഉള്ളവരും പനിക്കൂർക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അവി പിടിക്കാം. കുട്ടികളിലെ, ഛർദ്ദിക്കും വയറിളക്കത്തിനും ഗ്രഹണി രോഗത്തിലും വെള്ളത്തില്‍ തിളപ്പിച്ചോ മോര് കാച്ചിയോ കൊടുക്കുന്നത് ഫലദായകമാണ്.

പനിക്കൂര്‍ക്ക ഭക്ഷണത്തില്‍

പനിക്കൂർക്ക കടലമാവില്‍ മുക്കി എണ്ണയില്‍ വറുത്ത് ബജി രൂപത്തില്‍ ലഘു ഭക്ഷണമായി കഴിക്കാം. ഉഴുന്നുവടയിലും പനിക്കൂര്‍ക്ക ചേര്‍ക്കാവുന്നതാണ്. പാനീയമായി കുടിക്കുന്ന ഒരു രീതിയും ഉണ്ട്. പനിക്കൂര്‍ക്കയുടെ ഇലയും ഏലക്കയും ഗ്രാമ്പുവും ചേർത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിച്ച്‌ ഒരു കപ്പ് ആക്കി, തേൻ ചേർത്ത് കഴിക്കാം.