Spread the love

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുല്‍ പി ഗോപാലിന്റെ അമ്മ ഉഷയ്ക്കും സഹോദരി കാർത്തികയ്ക്കും മുൻകൂർ ജാമ്യം.

video
play-sharp-fill

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഗാർഹിക പീഡനക്കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഉഷയും കാർത്തികയും.

ചോദ്യം ചെയ്യലുമായി ഉഷയും കാർത്തികയും സഹകരിക്കണം. ജൂണ്‍ ഒന്നിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗാർഹിക പീഡനം എന്ന ആരോപണം തെറ്റാണെന്നും പ്രതികള്‍ ആവർത്തിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.