
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിന്റെ “മാലിന്യയുദ്ധം” ക്യാമ്പയിന്റെ ഭാഗമായി 4-ാം വാർഡിൽ നടത്തിയ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.
4-ാം വാർഡ് മെമ്പർ ദേവസ്യയുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തുന്നത്.സാധാരണയായി മെമ്പർമാർ കരയ്ക്കു നിന്ന് നിർദേശം നൽകുകയാണ് പതിവ്. എന്നാൽ ഇവിടെ ഒരു വ്യത്യസ്തനായ ജനകീയ മെമ്പർ
മുണ്ടും മടക്കി കുത്തി കൈയിൽ വെട്ടരുവയുമായി പ്രവർത്തകരോടൊപ്പം നേരിട്ട് ഇറങ്ങിയത് ശ്രദ്ധേയമായി. ഒരു പഞ്ചായത്ത് അംഗം എങ്ങനെയാകണം എന്നതിന് മാതൃകയാവുകയാണ് അദ്ദേഹം.
റോഡരികിലെ കാടുകളും വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും തടസ്സമായ മരക്കൊമ്പുകളും വേലിപ്പടലങ്ങളും നീക്കം ചെയ്ത് പ്രദേശം ശുചിയാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലത്ത് ഡെങ്കിപ്പനി, കൊതുക് ശല്യം, പാമ്പ് ശല്യം തുടങ്ങിയവ ഒഴിവാക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
“മഴയെത്തും മുൻപേ” എന്ന സന്ദേശം മുൻനിർത്തി വീടുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന നിർദേശവും നൽകിയിട്ടുണ്ട്.
`







