എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളുടെ എണ്ണം കൂടും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് പുനര്‍നിര്‍ണയത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഓര്‍ഡിനൻസ് കൊണ്ടുവരും
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് വാർഡ് പുനർനിർണയമുണ്ടാകും.
ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഈ മാസം 20ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ മാസം 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തില്‍ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ഓർഡിനൻസ് ഇറക്കുന്നത്. ഓണ്‍ലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനസംഖ്യാ അടിസ്ഥാനത്തില്‍ വാർഡ് പുനർനിർണയം പൂർത്തിയായാല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളുടെ എണ്ണം കൂടും. ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 പേർക്ക് ഒരുവാർഡ് എന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം. നിലവില്‍ ചെറിയ ഗ്രാമപ്പഞ്ചായത്തുകളില്‍ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളില്‍ 23 വാർഡുകളുമാണുള്ളത്. പുനർനിർണയിക്കുന്നതോടെ 14 മുതല്‍ 24 വരെയായി ഉയരും.