Saturday, April 25, 2026

മലയാളികളുടെ പ്രിയപ്പെട്ട ബീഫ് വിഭവങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് അപ്രത്യക്ഷമായേക്കും; അന്യസംസ്ഥാനങ്ങളില്‍ നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞു; സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില ഉയർത്താൻ വ്യാപാരി സംഘടനകളുടെ നീക്കം; വൻ പ്രതിസന്ധി…!

Spread the love

കോട്ടയം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില ഉയർത്താൻ വ്യാപാരി സംഘടനകളുടെ നീക്കം.

video
play-sharp-fill

കന്നുകാലിച്ചന്തകള്‍ പ്രവർത്തിക്കാത്തതും കേരളത്തിലേക്ക് കാലികളെ കൊണ്ടുപോകുന്നതിന് വൻ തുക ഗുണ്ടാപിരിവ് ഈടാക്കുന്നതുമാണ് മാടുകളുടെ വരവ് കുറയാൻ കാരണം. നിലവിലെ പ്രതിസന്ധി കേരളത്തില്‍ സുനാമി ഇറച്ചി വ്യാപകമാകാനും കാരണമാകും.

തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു മുൻപ് കേരളത്തിലേക്ക് അറവുമാടുകളെ എത്തിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ കന്നുകാലിച്ചന്തകള്‍ പലതും നിലവില്‍ പ്രവർത്തിക്കുന്നില്ല. ഇതോടെ ഒറീസ, പഞ്ചാബ്, ഛത്തീസ്ഗഡ്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഗുണ്ടാസംഘങ്ങള്‍ മാടുകളുമായി എത്തുന്ന ലോറികള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങള്‍ വർദ്ധിച്ചതോടെ വ്യാപാരികള്‍ക്ക് കനത്തസാമ്പത്തിക നഷ്ടമായി. ഗുണ്ടാസംഘങ്ങളെ തടയാൻ സംസ്ഥാന സർക്കാരുകള്‍ക്കും കഴിയുന്നില്ല. ഉത്തരേന്ത്യയില്‍ ബീഫ് സംസ്കരിക്കുന്ന ഫാക്ടറികള്‍ തുറന്നതും മാടുകളുടെ ലഭ്യതയെ ബാധിച്ചു.