Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാമ്പാടി: അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പാമ്പാടി പൊടിമറ്റത്തിലുണ്ടായ അപകടത്തിലാണ് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് യുവാവ് മരിച്ചത്.

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോകുക ആയിരുന്നു പിന്നീട് നാട്ടുകാർ ലോറി പിടികൂടി. നാട്ടുകാർ ചേർന്ന് ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രമാറ്റം പേഴത്തുംപറമ്പിൽ പരേതനായ സണ്ണി ജേക്കബ് ന്റെ മൂത്ത മകൻ സോണി ജേക്കബാണ് മരിച്ചത്. ഐഎച്ച്ആർഡി യിൽ ഓഫിസ അസിസ്റ്റൻ്റ് ആയിരുന്നു സോണി. ഒന്നര വർഷം മുൻപാണ് ഇയാൾ ജോലിയ്ക്ക് കയറിയത്. സംസ്കാരം പിന്നീട്.

പാമ്പാടി പൊടിമറ്റം ഭാഗത്തായിരുന്നു അപകടം .അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി സോണി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് സോണി റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യം സോണിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് , മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പാടി പൊലീസ് കേസെടുത്തു.