Spread the love

കോട്ടയം: വലിയ സമ്മർദങ്ങൾ ഉണ്ടായിട്ടും വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണ മെന്നാവശ്യപ്പെട്ട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവർത്തകർ തെരുവിലിറങ്ങിയ പാമ്പാടിയിലെ കോൺഗ്രസ്‌ ആഗ്രഹം സാധിച്ചതിന്റെ ആവേശത്തിൽ പാമ്പാടിയിൽ ആഹ്ലാദ പ്രകടനം നടത്തി.

video
play-sharp-fill

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ആർ ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു.

ഐ എൻ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിയൻ മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജയ്ജി പാലക്കലോഡി,ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി എസ് ഉഷാകുമാരി, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മാത്തച്ചൻ പാമ്പാടി, ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ എം സി ബാബു, സെക്രട്ടറി അനീഷ് ഗ്രാമറ്റം, ജോർജ് പാമ്പാടി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്,രഞ്ജു കെ രാജു, അച്ചാമ്മ തോമസ്, ജെസ്സി സാബു, ഷീല കുര്യൻ, പ്രവീൺ പ്രസാദ്, നിമ്മി എ ജോർജ്, ഇ എ കുര്യാക്കോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മേരിക്കുട്ടി മാർക്കോസ്, കോൺഗ്രസ്‌ നേതാക്കളായ വി എസ് ഗോപാലകൃഷ്ണൻ, ജോർജ് വർഗീസ്,ഷാജി പൊരിമറ്റത്തിൽ,വിനോദ് മാത്യു,മാത്യു രാജൻ,ഏലിയാമ്മആന്റണി,സി. ജെ കുര്യാക്കോസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.