video
play-sharp-fill

പാലത്തിനു മുകളില്‍ നിന്നും കാർ താഴേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.

പാലത്തിനു മുകളില്‍ നിന്നും കാർ താഴേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.

Spread the love

മധ്യപ്രദേശ്: കാർ പാലത്തിനുമുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് അപകടം നടന്നത്.

സുനാർ നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനം പാലത്തില്‍ മുകളില്‍ നിന്ന് നദിക്കരയിലേക്ക് മറിഞ്ഞു.

അപകടത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേരാണ് മരിച്ചത്. ആറ് പേർ സഹോദരിമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ആറുപേർ സംഭവസ്ഥലത്തും കുട്ടികള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം ജബല്‍പൂർ സ്വദേശികളാണ്. പരിക്കേറ്റ മറ്റുള്ളവരെ ജബല്‍പൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷംബന്ധുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.