
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി ; നാട്ടുകാരും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ സ്കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; രണ്ടുപേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് മുന്നാം നിലയില്‍ കൊണ്ടെത്തിച്ച് കെട്ടിയിട്ടെന്ന് മൊഴി; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മുന്നാംനിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
വൈകീട്ട് സ്‌കൂള്‍ വിട്ട് കൂട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ തിരഞ്ഞ് സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ കാണാതായ കുട്ടിയെ സ്‌കൂളില്‍ ഇവര്‍ തിരഞ്ഞിരുന്നില്ല. രാത്രിയോടെ കുട്ടിയെ സ്‌കൂളിലെ മൂന്നാം നിലിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വിവരം ഇവര്‍ നാട്ടുകാർ പൊലീസില്‍ അറിയിച്ചു.
പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടുപേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് മുന്നാം നിലയില്‍ കൊണ്ടെത്തിച്ച് കെട്ടിയിട്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പെണ്‍കുട്ടിയുടെ കൈയില്‍ അത്തരത്തില്‍ മുറിവുകളോ ബലം പ്രയോഗിച്ചതിന്റെ അടയാളങ്ങളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടുകാരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും, വിദ്യാര്‍ഥിനിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.