പാലക്കാട് അട്ടപ്പാടിയിൽ പുലിയിറങ്ങി; രണ്ട് പശുക്കളെ പുലി പിടിച്ചു; ഭീതിയോടെ നാട്ടുകാർ
പാലക്കാട്: അട്ടപ്പാടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. പുലർച്ചെയോടെ പുലിയിറങ്ങിയതായാണ് സംശയിക്കുന്നത്. പുതൂർ പഞ്ചായത്തിലെ ആലാമരമേട്ടിൽ തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ പുലി പിടിച്ചു.
പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാർ പറയുന്നു. ഒന്നിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആലാമരമേട് സ്വദേശിയായ കനകരാജിൻ്റെ ഒന്നര വയസ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ചു കൊന്നത്.
Third Eye News Live
0