Spread the love

 

പാലക്കാട്: കാനഡ, ന്യൂസീലാൻഡ് മുതലായ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. പാലക്കാട് ചക്കാന്തറ സ്വദേശി ദൃശ്യൻ (33) നെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റു പ്രതികൾ ഒളിവിലാണ്.

video
play-sharp-fill

 

മൂന്നര ലക്ഷം രൂപ തട്ടിയെന്ന ആലത്തൂർ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

 

പല പേരുകളിൽ സ്ഥാപനം നടത്തി ആളുകളിൽ നിന്ന് അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം വരെ സംഘം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. നൂറിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തട്ടിപ്പിന്റെ ഭാഗമായി സംഘത്തിന് വേണ്ടി വ്യാജ അഭിമുഖം, വ്യാജ പരിശോധന, വ്യാജ കരാറുകൾ ഉണ്ടാക്കിക്കൊടുക്കൽ എന്നിവ നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുകയാണ്.