പാലാ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേട്; ഏജന്റിൽ നിന്നും  ജീവനക്കാർക്ക്  നൽകുന്നതിനായി കൊണ്ടുവന്ന 6320 രൂപ പിടിച്ചെടുത്തു; വീഡിയോ കാണാം

പാലാ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേട്; ഏജന്റിൽ നിന്നും ജീവനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്ന 6320 രൂപ പിടിച്ചെടുത്തു; വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: പാലാ മീനച്ചിൽ സബ്ബ് രജിസ്ട്രാർ ഓഫീസിൽ വിജിലന്ഡസിന്റെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൽ കണ്ടെത്തി.

ഏജന്റിൽ നിന്നും ജീവനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്ന 6320- രൂപ കണ്ടെടുത്തു. കൂടാതെ ഓഫീസിലെ ക്യാഷ് ബുക്ക് ക്യാഷ് ചെസ്റ്ററ്റ് എന്നിവ പരിശോധിച്ചതിൽ ആകെ കാണപ്പെടേണ്ട തുകയിൽ 48435 രൂപ കുറവുള്ളതായും തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് 4.45 മണിക്ക് തുടങ്ങിയ മിന്നൽ പരിശേധന രാത്രി 8 മണിക്കാണ് അവസാനിച്ചത് . കോട്ടയം വിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ പ്രദീപ് എസ് സബ്ഇൻസ്പെക്ടർമാരായ ജയ്മോൻ വി എം സ്റ്റാൻലി തോമസ് സാബു വി റ്റി എഎസ്ഐ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.