ചാണ്ടി ഉമ്മനെ വെട്ടാൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയെ ചാക്കിട്ട് പിടിച്ച് സിപിഎം; ഇടതുപക്ഷം നടത്തിയത്  വമ്പന്‍ കരുനീക്കം;  പുതുപ്പള്ളിയിലേത് നെറികെട്ട രാഷ്ട്രീയം !

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളിയില്‍ വമ്പൻ രാഷ്ട്രീയ കരുനീക്കവുമായി ഇടതുമുന്നണി.

ചാണ്ടി ഉമ്മനെ വെട്ടാൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയെ ചാക്കിട്ട് പിടിച്ച് സിപിഎം.
സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റില്‍ ഇക്കുറി ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനായ ജനപ്രതിനിധിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളിയിലെ ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാൽ
ഇദ്ദേഹം പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയാണെന്നുള്ള വ്യക്തമായ സൂചന തേർഡ് ഐ ന്യൂസിന് ലഭിച്ചു.

നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പുതുപ്പള്ളിയിലേത് നെറികെട്ട രാഷ്ട്രീയം.