Spread the love

കൈപ്പട്ടൂർ ഉഴുവത്ത് അമ്പലത്തിന് സമീപം അച്ചൻകോവിൽ ആറ്റിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുമൺ ഐക്കാട് തെക്ക് നന്ദു ഭവനത്തിൽ 30കാരനായ നന്ദുവിന്റെ മൃതദേഹമാണ് ഫയർഫോഴ്സ് കണ്ടെടുത്തത്. ഫ്ലിപ്പ്കാർട്ടിൻ്റെ അടൂർ ഓഫീസിൽ ജോലി ചെയ്തിരുന്ന നന്ദുവിനെ കഴിഞ്ഞ ഒൻപതാം തീയതി രാത്രി പത്തര മണി മുതൽ കാണാതാവുകയായിരുന്നു.

video
play-sharp-fill

തുടർന്ന് പതിനൊന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉഴുവത്ത് അമ്പലത്തിന് സമീപം ആറ്റിൻകരയിൽ ഇയാളുടെ ബൈക്കും പേഴ്സും കണ്ടതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീം ആറ്റിൽ നടത്തിയ തിരച്ചിലിനൊടുവിൽ നന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.