play-sharp-fill

കുന്നത്തുകളത്തിലിന്റെ തട്ടിപ്പിൽ അനാവശ്യമായി പഴികേട്ട് കുമരകത്തെ ഒരു കുടുംബം: കുമരകത്തെ കുന്നത്ത് കളത്തിൽ ജ്വല്ലറിയ്ക്ക് തട്ടിപ്പുകാരുമായി ബന്ധമില്ലെന്നും സ്ഥാപന അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതോടെ അനാവശ്യമായി പഴി കേട്ട് കുമരകത്തെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഗ്രൂപ്പ്. സെൻട്രൽ ജംഗ്ഷനിലെ ജ്വല്ലറിയും, ഇവരുടെ അനുബന്ധ സ്ഥാപനങ്ങളുമായും യാതൊരു ബന്ധമില്ലെങ്കിലും മാധ്യമങ്ങളുടെ പ്രചാരണത്തിൽ കുമരകത്തെ സ്ഥാപനവും ഉണ്ടെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാപന അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയത്. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ജ്വല്ലേഴ്‌സിന്റെ ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്നു ഇവർ വ്യക്തമാക്കുന്നു. ഈ സ്ഥാപനവുമായി കുമരകത്ത് പ്രവർത്തിക്കുന്ന കുന്നത്ത്കളത്തിൽ […]

നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്തുകളത്തിലിനെതിരെ പരാതി പ്രവാഹം; നൂറ് കോടിയെങ്കിലും നഷ്ടമായെന്ന് നിക്ഷേപകർ: പരാതിയുമായി നൂറുകണക്കിന് ഇടപാടുകാർ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം: നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ പാപ്പരായതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവർക്കെതിരെ പരാതി പ്രളയം. കുന്നത്തുകളത്തിൽ ചിട്ടി ഫണ്ടിലും ,ജ്വല്ലറിയുടെ സ്വർണ നിക്ഷേപ പദ്ധതിയിലുമായി നൂറ് കോടി നിക്ഷേപമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ വിശ്വനാഥൻ വീടും സ്ഥാപനങ്ങളും പൂട്ടി ഒളിവിൽ പോയതായാണ് വിവരം. കമ്പനി ഉടമയും ഭാര്യയും പാപ്പരായ വാർത്ത പുറത്തറിഞ്ഞിട്ടും പ്രമുഖ മാധ്യമങ്ങളെല്ലാം തമസ്‌കരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെയാണ് ഇടപാടുകാർ പരാതിയുമായി ജില്ലാ […]

കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ വൻകിട ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പരായതായി റിപ്പോർട്ട്. ജ്വല്ലറി ചി്ട്ടിഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തത്. സ്ഥാപനത്തിലെ നിക്ഷേപകർ പരാതിയുമായി എത്തുമെന്ന് ഉറപ്പായതോടെ ഇവർ പാപ്പരായതിന്റെ രേഖകൾ ഈസ്റ്റ് പൊലീസിൽ എത്തിച്ചിട്ടുണ്ട്. കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സെൻട്രൽ  ജംഗ്ഷനിലെ ജ്വല്ലറി അടഞ്ഞു കിടന്നതോടെയാണ് ഇതു […]

സ്‌കൂൾ കുട്ടികളുടെ പുറത്തേയ്ക്ക് റബർ ബോർഡിന്റെ മതിലിടിഞ്ഞു: രണ്ടു പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: റബർ ബോർഡ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ മതിലിടിഞ്ഞു വീണ് രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതര പരുക്ക്. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ എൽസ വർഗീസ് (14), ആറാം ക്ലാസ് വിദ്യാർത്ഥിനി സാറാ മറിയം ഷാജി (11) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പുതുപ്പള്ളി റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിലെ റോഡിലായിരുന്നു വൻ ദുരന്തരം തലനാരിഴയ്ക്ക് ഒഴിവായ അപകടമുണ്ടായത്. റബർ ബോർഡ് ഓഫിസിനു മുന്നിൽ രണ്ടാൾ പൊക്കത്തിലുള്ള മതിൽ കനത്ത മഴയെ തുടർന്നു റോഡിലേയ്ക്കു ഇടിഞ്ഞു വീഴുകയായിരുന്നു. […]

പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം

സ്വന്തം ലേഖകൻ കൂരോപ്പട: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ പ്രസ്താവിച്ചു. പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം സംരക്ഷിയ്ക്കാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (പങ്ങട എസ്.എച്ച്.ഹൈസ്‌കൂളിലെ പ്രതിഭാ സംഗമം ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്യുന്നു.ഫാ.ജോൺ കൊച്ചുമലയിൽ, നിഖിൽ. എസ്. പ്രവീൺ, അനിൽ കൂരോപ്പട, അന്നമ്മ ട്രൂബ്, വി.എം.റെജിമോൻ, സുനിൽ ഉമ്മൻ, സജിമ്മ ഏബ്രഹാം തുടങ്ങിയവർ സമീപം) […]

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സി.പി.ഐ പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഡീസൽ പെട്രോൾ പാചകവാതക വിലവർധനവിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്ന ദേശവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു മണ്ഡലങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ് ബഹുജനമാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കോട്ടയത്ത് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ദിവസേനയെന്ന വണ്ണമുള്ള […]

കോപ്പിയടി പിടികൂടി: ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു; കോളേജ് അധികൃതർക്കെതിരെ പരാതി

സ്വന്തം ലേഖകൻ പാലാ: പരീക്ഷയ്ക്കു കോപ്പിയടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി രജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്. ബി വോക്ക് ഫുഡ് പ്രോസസിംഗ് ആൻഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർത്ഥിയാണ് അഭിനന്ദ്. പരീക്ഷയിൽ കോപ്പി അടിച്ചത് ഇൻവിജിലേറ്റർ കണ്ടെത്തുകയും ഈ വിവരം യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് ചെയ്‌തെന്നും മൂന്ന് വർഷം ഡീബാർ ചെയ്യുമെന്നും പറഞ്ഞ് കോളേജ് അധികൃതർ അഭിനന്ദിനെ മാനസികമായി പീഡിപ്പിച്ചു. അതിനെതുടർന്ന് മൂന്ന് വർഷത്തെ ഡീബാർ ഭയന്ന് മാനസിക സംഘർഷം മൂലം ഹോസ്റ്റലിലെത്തി […]

എഡിജിപിയുടെ മകളുടെ മർദ്ദനം; പോലീസുകാരൻ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌കർക്കെതിരെ കേസെടുത്തത്. എന്നാൽ, തനിക്കെതിരായ പരാതി വ്യാജമാണെന്നും താൻ പരാതി നൽകിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹർജിയിൽ ആരോപിക്കുന്നു. അതേസമയം ദാസ്യപ്പണി വിവാദത്തിലെ എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നിൽ വന്നത് കണ്ടിരുന്നെന്ന് പരിസരത്തെ ജ്യൂസ് കച്ചവടക്കാരൻ വൈശാഖൻ മൊഴി നൽകി. പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ചതിനിടെ എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്നായിരുന്നു ഡ്രൈവർ ഗവാസ്‌കർ പരാതി നൽകിയത്. കേസിൽ വൈശാഖനെ അന്വേഷണ […]

വരാപ്പുഴ കസ്റ്റഡി മരണം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മുൻ എസ് പി എ.വി.ജോർജിന് ക്ലീൻചിറ്റ് നൽകിയത് ചർച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശൻ നോട്ടീസ് നൽകിയത്. കേസന്വേഷണം പൂർണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവൻ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. നിയമോപദേശം അടിയന്തരപ്രമേയമായി പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു. വരാപ്പുഴ കേസ് സഭയിൽ ഉന്നയിക്കാൻ സർക്കാർ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോർജിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി […]

ജമ്മു കശ്മീർ ഗവർണർ ഭരിക്കുന്നത് ഇത് ഏഴാം തവണ

സ്വന്തം ലേഖകൻ ശ്രീനഗർ: നാലു ദശകത്തിനിടെ ജമ്മു കശ്മീർ ഗവർണർ ഭരണത്തിനു കീഴിലായത് ഏഴു തവണ. ബിജെപി-പിഡിപി സർക്കാർ വീണ സാഹചര്യത്തിൽ വീണ്ടും ഗവർണർ ഭരണം വന്നാൽ എട്ടാം തവണയാകും. ഗവർണർ എൻ.എൻ. വോറയുടെ ഭരണകാലത്ത് കേന്ദ്രഭരണം ഏർപ്പെടുത്തേണ്ടി വരുന്നതു നാലാം വട്ടവും. 2008 ജൂൺ 25ന് ആണ് വോറ ഗവർണറായത്. അദ്ദേഹത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭരണപ്രതിസന്ധി. ഏഴുതവണയും കേന്ദ്രഭരണത്തിനു നിമിത്തമായത് ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച മെഹബൂബ മുഫ്തിയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് ആയിരുന്നു. കഴിഞ്ഞ […]